കാഞ്ഞങ്ങാട് നഗരസഭാതല പ്രവേശനോത്സവം അരയി ഗവ.യു.പി സ്കൂളില്‍ നടന്നു
കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭാതല പ്രവേശനോത്സവം അരയി ഗവ.യു.പി സ്കൂളില്‍ നടന്നു. നവീകരിച്ച അടുക്കളയുടെ ഉദ്ഘാടനവും നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി.മായാകുമാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഇന്റര്‍ ക്ലബ് തെയ്ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ റീമ റിജിത്തിനെ അനുമോദിച്ചു. വിദ്യാഭ്യാസ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്മാന് പി.വി.മോഹനന്, ഹൊസ്ദുര്‍ഗ് എ.ഇ കെ.വി.സുരേഷ്, പി.രാജഗോപാലന്‍, പി.ടി.എ പ്രസിഡന്റ് സി.പ്രദീപ്, എസ്.എം.സി ചെയര്മാന് എസ്.ജഗദീശന്, മദര്‍ പി.ടി.എ പ്രസിഡന്റ് ഷീജ ഗിരിധരന്, സി.കുട്ട്യന്‍, സിദ്ദിഖ്, ബിന്ദു എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് ടി.മൊയ്തു സ്വാഗതവും വി.എം.രമിത്ത് നന്ദിയും പറഞ്ഞു. 57 കുട്ടികളാണ് പുതിയതായി അരയി ഗവ.യു.പി സ്കൂളില്‍ എത്തിയത്.
കാസര്‍കോട് നഗരസഭ തല സ്കൂള്‍ പ്രവേശനോത്സവവും സ്കൂള്‍ പ്രവേശന കവാടം ഉദ്ഘാടനവും ജി.എച്ച്.എസ്.എസ് കാസര്‍കോട് സ്കൂളില്‍ നടന്നു.കാസര്‍കോട് നഗരസഭ ചെയര്മാന് അഡ്വ.വി.എം.മുനീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കെ.രജനി, വാര്‍ഡ് കൗണ്‍സിലര്‍ എ.രഞ്ജിത, നഗരസഭ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, ഡി.ഇ.ഒമാരായ നന്ദികേശന്, സുരേഷ്, എന്‍.ഡി.ദിലീഷ്, ടി.പി.ജോമോന്, സി.എം.എ.ജലീല്‍, നിഷാന, എന്‍.എ.അബ്ദുല്‍ ഖാദര്‍, കെ.സി.മുഹമ്മദ് കുഞ്ഞി, ജി.ഗീത എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് എ.ഉഷ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മധു പ്രശാന്ത് നന്ദിയും പറഞ്ഞു.
നീലേശ്വരം നഗരസഭാതല പ്രവേശനോത്സവം ജി.ഡബ്ല്യൂ.എല്‍.പി.എസ് നീലേശ്വരത്ത് നടന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ എം.ഭരതന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എം.കെ.വിനയരാജ് ഉപഹാരം വിതരണം ചെയ്തു. വിജയലക്ഷ്മി, കെ.വി. രാജേഷ്, കെ.ചന്ദ്രന്, രഞ്ജിത്ത്, മജേഷ്, പി.വി.സതീശന്, സി.എച്ച്.കബീര്‍, നിഖില്‍ കൃഷ്ണന്, ബിന്ദു ബാസ്കര്‍, സുധീര്‍ കുമാര്‍, എ.ടികുമാരന്, ടി.വി.ബാബു, പ്രകാശന്, കെ.പി.രാമചന്ദ്രന്, എം.വി.ഗംഗാധരന്, എ.ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശാന്ത മുള്ളിക്കോള് സ്വാഗതവും സുനില്‍ അമ്പാടി നന്ദിയും പറഞ്ഞു.