ഷാർജ :ഐ എം സി സികാസർകോട് ജില്ലാ കമ്മിറ്റിയുടെ പുതിയ നേതൃത്വം നിലവിൽ വന്നു. ഐഎംസിസി ട്രഷറർ മനാഫ് കുന്നിൽ കോഡിനേറ്ററായ യോഗത്തിലാണ് പുതിയ സാരഥികളെ തെരഞ്ഞെടുത്തത്. റഷീദ് താനൂർ റിട്ടേണിംഗ് ഓഫീസറായിരുന്നു. പ്രസിഡന്റായി ഹനീഫ് തുരുത്തി, ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കൊത്തിക്കാൽ, ട്രഷറർ ഷമീം ബേക്കൽ,
വൈ ,പ്ര : സത്താർ ഹദ്ദാദ്, അബദുൾ റഹ്മാൻ കല്ലൂരാവിസത്താർ ഖിളരിയ ജോ. സെക്രട്ടറി : അഷറഫ്നെ ല്ലിക്കുന്ന് കബീർ ഫാറൂഖിഹംസ എന്നിവരെ തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനുകാലിക ഇന്ത്യൻ രാഷ്ട്രീയം ചർച്ച ചെയ്തു.
വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപി യെ പ്രതിരോധിക്കാൻ കോൺഗ്രസ്സിനാവില്ല എന്നുറപ്പിക്കാവുന്നതാണ് ഡൽഹി നിയമ സഭാ തെരഞ്ഞെടുപ്പ് ഫലംഎന്ന് പ്രസ്താവിച്ചു . അലിഞ്ഞില്ലാതാകുന്നതിനു മുമ്പ് കേരളത്തിലെ ഇടതുപക്ഷമുൾപ്പടെയുള്ള മതേതര കക്ഷികൾക്ക് പിന്തുണ കൊടുത്ത് അവരെ ശക്തിപ്പെടുത്തലാണ് കോൺഗ്രസ്സിന്ന് നല്ലത്. ഫാസിസം ഇന്ത്യയെ വെട്ടി മുറിക്കുമ്പോൾ മതേതര ശക്തികളുടെ യോജിച്ചുള്ള പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ്സും പിന്തുണ നൽകണം.പൗരത്വ പ്രശ്നത്തിലടക്കമുള്ള ഇന്ത്യൻ നാഷണൽ ലീഗിന്റെയും, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും, മറ്റു മതേതര കക്ഷികളുടെയും പ്രക്ഷോഭങ്ങൾക്കൊപ്പം കോണ്‍ഗ്രസ്സും, മുസ്ലിം ലീഗും നിന്നാൽ മാത്രമേ അവരുടെ നയങ്ങൾ സംഘപരിവാരങ്ങൾക്കെതിരെയുള്ളതാണെന്ന് ജനങ്ങൾ വിശ്വസിക്കുകയുള്ളൂ എന്നും പ്രസ്താവിച്ചു.