കണ്ണൂരിലെ ട്രെയിന്‍ തീവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: ട്രെയിന്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് ഒരാളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒഡീഷ സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. മുമ്പ് സ്റ്റേഷന് സമീപത്ത് തീയിട്ട ആളെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അന്ന് ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിട്ടയക്കുകയായിരുന്നു. ഇയാള്‍ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയുണ്ട്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗിയാണ് കത്തിനശിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെ ആലപ്പുഴയില്‍നിന്ന് കണ്ണൂരിലെത്തിയ ട്രെയിനാണ് ഇത്. മൂന്നാം പ്ലാറ്റ്ഫോമിന് സമീപം എട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്. തീപിടിത്തമുണ്ടാകുമ്പോള്‍ ട്രെയിനില്‍ ആരുമുണ്ടായിരുന്നില്ല.