വീട് ലഭിക്കും; മന്ത്രിയുടെ ഉറപ്പ്
സന്തോഷത്തോടെ മടങ്ങി അഭിജിത്തും അമ്മയും
കാസര്‍കോട്: ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകന് അഭിജിത്തിനെയും കൊണ്ടാണ് അമ്മ സുനിത അദാലത്ത് വേദിയില്‍ എത്തിയത്. അഭിജിത്ത് സെറിബ്രല്‍ പാള്‍സി രോഗബാധിതനാണ്. 12 വയസ്സായ കുട്ടിക്ക് കാലിന് സ്വാധീനം ഇല്ല. ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന അഭിജിത്തിനെ ഉടന്‍തന്നെ നടത്തുന്ന മെഡിക്കല്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തി പേര് ചേര്‍ക്കുന്നതിന് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കോടോം ബേളൂര്‍ പഞ്ചായത്തില്‍ താമസിച്ചു വരുന്ന ഇവര്‍ക്ക് വാസയോഗ്യമായ ഒരു വീട് അതായിരുന്നു മറ്റൊരാവശ്യം. പുതിയൊരു അപേക്ഷ ലൈഫ്മിഷനിലേക്ക് നല്കാന് മന്ത്രി നിര്‍ദേശിച്ചു. വീടുകള്‍ നല്കി തുടങ്ങുമ്പോള്‍ ആദ്യ പരിഗണന ഇവര്‍ക്ക് നല്‍കണമെന്ന് മന്ത്രി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.