കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്പ്: സി.സി.ടി.വി ദൃശ്യങ്ങളിലെ ആളെ കണ്ടെത്തി; അക്രമി ട്രെയിനിനകത്ത് കടന്നു
കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീവച്ചയാളെ കണ്ടെത്തി. തൊട്ടടുത്തുള്ള ബി.പി.സി.എല്‍. സ്ഥാപിച്ച സി.സി.ടി.വി.
ക്യാമറയില്‍ പതിഞ്ഞയാളുടെ ദൃശ്യങ്ങളാണ് കണ്ടെത്തിയത്. അക്രമി ട്രെയിനിനകത്ത് കടന്നതിനും സൂചനയുണ്ട്. ട്രെയിനിന്റെ കണ്ണാടി ജനല്‍ തകര്‍ന്ന ഭാഗത്തായി ഒരു കല്ല് കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് വിഭാഗം രാവിലെ തന്നെ തെളിവ് ശേഖരണം നടത്താൻ എത്തിച്ചേര്‍ന്നിരുന്നു. കേന്ദ്ര ഏജൻസികള്‍ സംഭവസ്ഥലത്തു എത്തിച്ചേര്‍ന്നു കഴിഞു. വിശദമായ അന്വേഷണമുണ്ടാകും. എലത്തൂരില്‍ തീവെച്ച ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ തന്നെയാണ് വീണ്ടും തീവയ്പ് നടത്തിയത്.
സി.സി.ടി.വിയില്‍ ഒരാള്‍ കയ്യില്‍ കാനുമായി ബോഗിയുടെ സമീപം നില്ക്കുന്ന ദൃശ്യം രാവിലെ തന്നെ കണ്ടെത്തിയിരുന്നു.
പെട്രോള്‍ പോലുള്ള ദ്രാവകം ഒഴിച്ച് കത്തിച്ചതാവാനുള്ള സാധ്യത അധികൃതര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. അട്ടിമറി സാധ്യത ഇതോടുകൂടി മുറുകുകയാണ്.