തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലെ 2.5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ ആധാര്‍ വിവരങ്ങളില്‍ പൊരുത്തക്കേട്. വിദ്യാര്‍ത്ഥികളുടെ യുഐഡി വിശദാംശങ്ങളുടെ രണ്ടാംഘട്ട പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
അഞ്ച് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ ആധാര്‍ വിശദാംശങ്ങള്‍ തെറ്റായോ, കാണാതായതോ ആണെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു രണ്ടാംഘട്ട പരിശോധന നടത്തിയത്. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ളാസുകളിലായി ഒരു ലക്ഷത്തിപതിമൂവായിരം കുട്ടികളുടെ ആധാറില്‍ പൊരുത്തക്കേടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ഈ വര്‍ഷം 1.38 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ കൂടിയത് വന്‍ നേട്ടമായി സർക്കാർ അവകാശപ്പെടുബോളാണ് കണക്കിലെ പ്രശ്നം വരുന്നത്.
സംസ്ഥാന സിലബസ് പഠിപ്പിക്കുന്ന സ്കൂള്‍ അധികാരികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് പോര്‍ട്ടല്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥി ആധാര്‍ വിശദാംശങ്ങള്‍ അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്. 2019-20 അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ വെബ് പോര്‍ട്ടലില്‍ ലഭിച്ച അഞ്ച് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ക്ക് വിരുദ്ധമായാണ് രണ്ടാം റൗണ്ടിലെ പരിശോധനയില്‍ കണ്ടെത്തിയത്.
2,51, 544 വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ലഭ്യമല്ലെന്നാണ് നിലവിലെ വിവരം. ചില രേഖകള്‍ തെറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്. 2.28 ലക്ഷം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശരിയായ രീതിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പൊരുത്തക്കേടിനെത്തുടര്ന്ന്, ആധാര്‍ വിശദാംശങ്ങള്‍ ശരിയാക്കാന്‍ സര്‍ക്കാര്‍ സ്കൂള്‍ അധികൃതര്‍ക്ക് കൂടുതല്‍ സമയം നല്‍കുകയും അതില്‍ പരാജയപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
പൊതുവിദ്യാഭ്യാസ പുനരുജ്ജീവന ദൗത്യത്തിന്റെ ഫലമായി സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
ആധാര്‍ സ്ഥിരീകരണ ചുമതല ഏല്‍പ്പിച്ച സര്‍ക്കാര്‍ ഏജന്‍സിയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ 2020 ജനുവരി 25 ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 1,13,537 ല്‍ അധികം വിദ്യാര്‍ത്ഥികളുടെ ആധാര്‍ വിവരങ്ങള്‍ ചില സ്കൂളുകള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ കേരളത്തില്‍ ഏകദേശം 100% ആധാര്‍ പ്രവേശനമാണ് അവകാശപ്പെടുന്നത്.
സമ്പൂർണ പോര്‍ട്ടല്‍ വഴി അപ് ലോഡ് ചെയ്ത 50,000 യുഐഡി വിശദാംശങ്ങള്‍ ആധാര്‍ ഫോര്‍മാറ്റുമായി പോലും പൊരുത്തപ്പെടുന്നില്ല. ആധാര്‍ വിശദാംശങ്ങള്‍ ശരിയാക്കാന്‍ സ്കൂളുകള്‍ക്ക് അധിക അവസരം നല്‍കിയിട്ടും, അത്തരം തെറ്റുകള്‍ തിരുത്താന്‍ അവര്‍ തയാറായിട്ടില്ല.
സമ്പൂർണ പോര്‍ട്ടലില്‍ അപ്ലോഡുചെയ്ത 90 ലക്ഷത്തിലധികം യുഐഡികള്‍ ആധാര്‍ ഡാറ്റാബേസുമായി പൊരുത്തപ്പെടുന്നില്ല. സ്കൂള്‍ റെക്കോര്ഡുകളിലെയും ആധാറിലെയും വിദ്യാര്‍ത്ഥികളുടെ പേര്, ജനനത്തീയതി, ലിംഗഭേദം തുടങ്ങിയ വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടായാല്‍ ഇത്തരം പൊരുത്തക്കേടുകള്‍ വരാമെന്ന് കൈറ്റ് പറയുന്നു.
അതേസമയം, 2019-2020 എസ്എസ്എല്‍സി പരീക്ഷയ്ക്കായി സംസ്ഥാന പരീഷ ഭവനില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വ്യക്തമായ പൊരുത്തക്കേട് കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ സ്കൂളുകള്‍ സര്‍ക്കാരിനു നല്കിയ വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ക്ക് വിരുദ്ധമാണിത്.
വ്യക്തമായ അനുപാതത്തില്‍ പൊരുത്തക്കേട് തുടരുന്നതിനാല്‍, വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ എണ്ണം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ഓരോ സ്കൂളിലും സ്വമേധയാലുള്ള പരിശോധന നടത്തേണ്ടതുണ്ട്.