മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത,എൽ പി ജി സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!
ജൂൺ മാസത്തിന്റെ ആദ്യ ദിനമായ ഇന്ന് എൽപിജി സിലിണ്ടറിന്റെ വിലയിൽ വൻ കുറവുണ്ടായിരിക്കുകയാണ്. എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വിലയിൽ എണ്ണക്കമ്പനികൾ ഇളവ് നൽകിയിരിക്കുകയാണ്. സർക്കാർ എണ്ണക്കമ്പനിയുടെ (OMCs) ഭാഗത്തുനിന്നും പുറത്തുവിട്ട വില അനുസരിച്ച് വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില ജൂൺ ഒന്നു മുതൽ 83 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന് 1773 രൂപ നൽകിയാൽ മതി. ഇത് നേരത്തെ 1856.50 രൂപയായിരുന്നു