പത്തനംതിട്ടയിൽ സ്കൂൾ ബസ് മറിഞ്ഞു
പത്തനംതിട്ട: റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടസമയത്ത് എട്ട് കുട്ടികൾ ബസിൽ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ലെന്നാണ് വിവരം. ചെറുകുളഞ്ഞി ബദനി ആശ്രമം ഹെെസ്കൂളിലെ ബസാണ് മറിഞ്ഞത്. കുട്ടികളെ പിക്ക് ചെയ്യാൻ പോകുന്ന വഴിയായിരുന്നു അപകടം. പത്തനംതിട്ട ചോവൂർമുക്കിൽ വച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടം നടന്ന ഉടൻ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ പുറത്തെടുത്തു.