പൂത്തക്കാല്‍ ജി.യു.പി.എസ് സ്കൂളിന് ഇനി പുതിയ സ്കൂള്‍ ബസ്;
ഇ.ചന്ദ്രശേഖരന് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു
കാസര്‍കോട്: പൂത്തക്കാല്‍ ജി.യു.പി.എസ് സ്കൂളിന് പുതിയ സ്കൂള്‍ ബസ് അനുവദിച്ചു. എം.എല്‍.എയുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് സ്കൂള്‍ ബസ് അനുവദിച്ചത്. സ്കൂള്‍ ബസിന്റെ ഫ്ളാഗ് ഓഫും ഉദ്ഘാടനവും ഇ.ചന്ദ്രശേഖരന് എം.എല്‍.എ നിര്‍വഹിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് കെ.വി.നാരായണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമപത്മനാഭന്, പഞ്ചായത്തംഗങ്ങളായ ടി.രാജന്, എം.ബാലകൃഷ്ണന്, എ.ഇ.ഒ ഹൊസ്ദുര്‍ഗ് കെ.വി.സുരേഷ്, ബി.പി.സി ഡോ.കെ.വി. രാജേഷ്, ഗോപി, രാമചന്ദ്രന്, ബി.പ്രഭാകരന്, കുഞ്ഞികൃഷ്ണന്, സി.രഞ്ജിത്ത്, മനോജ് കുമാര്‍, സത്യന്, എം.വത്സല, സൂര്യ എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ടി.രതീഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.രാജേഷ് നന്ദിയും പറഞ്ഞു.