ലോക പുകയിലരഹിത ദിനാചരണം; കാസര്‍കോട് ജില്ലാതല ഉദ്ഘാടനം നടത്തി
കാസര്‍കോട്: ലോക പുകയില രഹിത ദിനചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് നിര്‍വഹിച്ചു. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ ടി.ബി ഓഫീസര്‍ മുരളീധര നല്ലൂരായ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സബ് കളക്ടര്‍ സൂഫിയാന് അഹമ്മദ് മുഖ്യാതിഥിയായി. ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗീത ഗുരുദാസ് ദിനാചരണ സന്ദേശം നല്കി. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി.സരസ്വതി, വാര്‍ഡ് കൗണ്‍സിലര്‍ കുസുമ ഹെഗ്ഡെ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജെ.സുനില്‍, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ ഡി.ബാലചന്ദ്രന്, ടെക്നിക്കല്‍ അസിസ്റ്റന്റ് എം.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സയന നന്ദിയും പറഞ്ഞു.പരിപാടിയോടനുബന്ധിച്ചു ആനന്ദാശ്രമം അസിസ്റ്റന്റ് സര്ജന് ഡോ.കെ.വിദ്യ പുകയില ഉപയോഗവും ദൂഷ്യഫലങ്ങളും സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ്സ് എടുത്തു. പരിപാടിയുടെ ഭാഗമായി ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന് ടീം ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട് പഴയ ബസ്സ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും കാഞ്ഞങ്ങാട് വ്യാപാര ഭവന് വരെ സംഘടിപ്പിച്ച ബോധവത്ക്കരണ റാലിയില്‍ എം.എല്‍.എസ്.പി, ആര്.ബി.എസ്.കെ., ആശാ പ്രവര്‍ത്തകര്‍, നേഴ്സിംഗ് സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം ) ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില രഹിത ദിനമായി ആചരിക്കുന്നു. പുകയില ഉപഭോഗവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. പുകയില ഉപയോഗം വഴി ഒരു വര്‍ഷം ലോകത്തില്‍ ശരാശരി എട്ട് ദശലക്ഷം പേര് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023ലെ ലോക പുകയില രഹിത ദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം ‘നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല’ എന്നതാണ്. ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും കൂടിയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഈ സന്ദേശത്തെ മുന്‍ നിര്‍ത്തി ജില്ലയിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും വിവിധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി.രാംദാസ് അറിയിച്ചു.