ശുചിത്വ സായാഹ്ന സവാരി നടത്തി
കാസര്‍കോട് : പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെയും മഴക്കാല പൂര്‍വ ശുചീകരണത്തിന്റെയും ഭാഗമായി ശുചിത്വം സുന്ദരം പുല്ലൂര്‍ പെരിയ എന്ന ക്യാമ്പയിന്റെ ഭാഗമായി
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് ശുചിത്വ സായാഹ്ന സവാരി സംഘടിപ്പിച്ചു. പാതയോരങ്ങള്‍ ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശുചിത്വ സായാഹ്ന സവാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കാര്‍ത്യായനി, പഞ്ചായത്ത് മെമ്പര്‍മാരായ ആര്.രതീഷ്, ടി.കെ.സബിത, എ.വി.കുഞ്ഞമ്പു, കെ.ലത, വി.ഇ.ഒ ഉഷ, ജെ.എച്ച്.ഐ രാജേഷ് ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് പരിധിയിലെ എല്ലാ വഴിയോരങ്ങളിലും ശുചിത്വ സായാഹ്ന സവാരി സംഘടിപ്പിക്കും. ശുചിത്വം സുന്ദരം പുല്ലൂര്‍ പെരിയ ക്യാമ്പയിന്റെ ഭാഗമായി പൊതുയോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ശുചീകരണത്തിന്റ ഭാഗമായി വീടുകളില്‍, സ്ഥാപനങ്ങളില്‍, പൊതുസ്ഥലങ്ങളില്‍ ഡ്രൈ ഡേ ആചരിക്കുകയും ചെയ്തു. ബോധവത്ക്കരണത്തിനായി ശുചിത്വ സ്റ്റാറ്റസ് റിലേ നടത്തി. ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി ക്ലീന്‍ ക്ലിക് ചലഞ്ച് എന്ന മത്സരവും സംഘടിപ്പിച്ചു.