ആവേശമായി നാടകക്യാമ്പ്
‘തിര’ ബാലസഭ ക്യാമ്പ് സംഘടിപ്പിച്ചു
കാസര്‍കോട് : ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെയും ഗ്രീന്വേംസിന്റേയും കുടുംബശ്രീയുടേയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നാടകക്യാമ്പ് സംഘടിപ്പിച്ചു. ചെമ്മനാട് പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 45 ബാലസഭ കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. തീരദേശ മേഖലകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ കടലിന്റെ സംരക്ഷണത്തെ കുറിച്ചുള്ള ക്ലാസ്സുകളുമുണ്ടായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, അംഗങ്ങളായ ശംസുദ്ദീന്‍ തെക്കില്‍, കെ.രാജന് പൊയിനാച്ചി, രേണുക ഭാസ്ക്കരന്‍, മറിയ മാഹിന്‍, മൈമൂന അബ്ദുള്‍ റഹ്മാന്. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മുംതാസ് അബൂബക്കര്‍, അഭിലാഷ്, ശ്രീരാഗ്, സനിത്ത് എന്നിവര്‍ സംസാരിച്ചു.