കാർ മരത്തിലിടിച്ച് തീപിടിച്ചു; നവദമ്പതികൾ ഉൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം
ഭോപ്പാൽ: കാർ മരത്തിലിടിച്ച് കത്തി നവദമ്പതികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. കഴിഞ്ഞ ദിവസം അതിരാവിലെയാണ് സംഭവമുണ്ടായതെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.
മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഹാർദ ജില്ലയിലായിരുന്നു സംഭവം. വിവാഹത്തിൽ പങ്കെടുത്ത് തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.