അയാള്‍ ബാബരി മസ്ജിദ് പൊളിക്കാന്‍ മുന്നില്‍ നിന്നയാളാണ്; ബ്രിജ് ഭൂഷണെ ബി.ജെ.പി സര്‍ക്കാര്‍ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണങ്ങള്‍
ബി ജെ പി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ നടപടിയെടുക്കാത്തതിൽ ബി ജെ പിക്കെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ അശോകൻ ചരുവിൽ. ബാബറി മസ്ജിദ് പൊളിക്കാൻ മുന്നിൽ നിന്നയാളാണ് ബ്രിജ് ഭൂഷണെന്നും അതുകൊണ്ട് തന്നെ അയാളെ അറസ്റ്റ് ചെയ്യാൻ ബി ജെ പി സർക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രാജ്യത്തിൻ്റെ അഭിമാനമായ കായികതാരങ്ങൾ മെഡലുകൾ ഗംഗയിലെറിഞ്ഞാലും അവർ ഗംഗയിൽ ചാടി ആത്മഹത്യ ചെയ്താലും ബി ജെ പിക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.