ഹരിദ്വാറിൽ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു; നാല് പേർക്ക് പരിക്ക്
ഹരിദ്വാറിന് സമീപം ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഹരിദ്വാറിലെ ചന്ദി ചൗക്കിന് സമീപം നജിബാബാദ് റോഡിലാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് 20 മീറ്റർ താഴേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബസ് കണ്ടക്ടറും 10 മാസം പ്രായമുള്ള പെൺകുട്ടിയുമാണ് മരിച്ചത്.
റുപാഹിയയിൽ നിന്ന് ഹരിദ്വാറിലേക്കുള്ള ഉത്തരാഖണ്ഡ് റോഡ്വേസ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 41 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡ് പോലീസ്, എസ്ഡിആർഎഫ്, ഫയർ സർവീസ് ഉദ്യോഗസ്ഥർ എന്നിവർ അപകട സ്ഥലത്തെത്തി പരിശോധന നടത്തി. പരിക്കേവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർക്ക് ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.