രാത്രി ആഴിമല ബീച്ചില്‍ കുളിക്കാനിറങ്ങി; തിരയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: ആഴിമല ബീച്ചില്‍ കഴിഞ്ഞ ദിവസം രാത്രി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാട്ടാക്കട സ്വദേശി രാകേന്ദിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്. രാകേന്ദിന് ഒപ്പം തിരയില്‍പ്പെട്ട ബന്ധുവിനെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് സംഭവമുണ്ടായത്. നഗരത്തിലെ പന്തല്‍ പണി കഴിഞ്ഞാണ് രാകേന്ദ് ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം ആഴിമല ബീച്ചില്‍ എത്തിയത്. ആഴിമലയിലെ കാര്‍ പാര്‍ക്കിംഗിന് താഴെയുള്ള ബീച്ചില്‍ രാകേന്ദും ഭാര്യാ സഹോദരന് മലയില്‍ കീഴ് ശാന്തംമൂല കീഴേ പാറയില്‍ വിളാകം വീട്ടില്‍ കൊച്ചു എന്ന് വിളിക്കുന്ന അനില്‍ കുമാറും കുളിക്കാനിറങ്ങി. മറ്റുള്ളവര്‍ ബീച്ചില്‍ ഇറങ്ങാതെ കരയില്‍ ഇരുന്നു.