20.5 ലക്ഷം രൂപയുടെ സ്വർണക്കടത്ത്: കാസർകോട് സ്വദേശി പിടിയിൽ
മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി കസ്റ്റംസ് അധികൃതരുടെ പിടിയിലായി. കാസർകോട് അങ്കടിമുഗർ സ്വദേശി മുഹമ്മദ് ഫയാസ് ആണ് പിടിയിലായത്. ഇയാളിൽനിന്ന് 20,63,050 വിലവരുന്ന 341 ഗ്രാം സ്വർണം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് ദുബായിൽനിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനാണ്. സ്വർണം പശരൂപത്തിൽ ഗോളങ്ങളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താനാണ് ശ്രമിച്ചത്.