വിശാഖപട്ടണത്തുനിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും കാറിൽ കഞ്ചാവ് കടത്താൻ ശ്രമം : മംഗൽപ്പാടി സ്വദേശി അറസ്റ്റിൽ
മംഗളൂരു : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മംഗൽപ്പാടി സ്വദേശിയെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് (സി.സി.ബി.) പോലീസ് അറസ്റ്റ് ചെയ്തു. മംഗൽപ്പാടി മുബാറക് മൻസിലിൽ മൊയ്തീൻ ഷബീർ (35) ആണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുടിപുവിൽവെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഷബീറിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കാറിൽനിന്ന് 23 കിലോ കഞ്ചാവും രണ്ട് മൊബൈൽഫോണുകളും പിടിച്ചെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തു. ഇയാൾക്കെതിരേ കാസർകോട്, മഞ്ചേശ്വരം, കുമ്പള, വിദ്യാനഗർ പോലീസ് സ്റ്റേഷനുകളിലായി മോഷണം, ആക്രമണം തുടങ്ങിയ പരാതികളിലായി 12 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.