കാസർകോട് : ദക്ഷിണ കർണാടകയിലെ ബണ്ട്വാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട കാസർകോട് സ്വദേശി മുഹ്തസിം എന്ന ഡോൺ തസ്ലീമീന്റെ ഘാതകരെ തേടി കർണാടക പോലീസ് സംഘം ചെമ്പരിക്കയിലും ഉപ്പളയിയിലും രഹസ്യ പരിശോധന നടത്തി ,കാസർകോട്ടെ പോലീസും കർണാടക പോലീസിനൊപ്പം ഉണ്ടയിരുന്നു ,ചെമ്പരിക്കയിലെത്തിയ പോലീസ് സംഘം തസ്ലീമിന്റെ കുടുംബാംഗങ്ങളുടെ വിശദമായ മൊഴി രേഖപ്പെടുത്തി ,ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്നര മണിയോടെയാണ് സംഘം ചെമ്പരിക്കയിലെത്തിത് ,പീന്നിട് കൊലപാതക ഗുഡാലോചനയിൽ പങ്കുണ്ടന്ന് പോലീസ് കരുതുന്ന വിദേശത്തിലുള്ള ചെമ്പരിക്ക സ്വദേശിയുടെ വിടും പരിസരവും നിരീക്ഷിച്ചാണ് മടങ്ങിയത് , ഉപ്പളയിലെ രണ്ടു വീടുകളും പോലീസ് സംഘം നിരീക്ഷണവിധേയമാക്കി , പ്രതികൾ എന്ന് പോലീസ് കരുതുന്നവരുമായി സമ്പർക്കം പുലർത്തുന്നവരയും പോലീസ് നിരീക്ഷിച്ചു വരികയാണ് ,ഇത്തരത്തിലുള്ള രണ്ടു പേരെ പിടികൂടിയിരുനെങ്കിലും നിലവിൽ പ്രതികളുമായി തെറ്റിപ്പിരിഞ്ഞു കഴിയുന്നതാണന്ന് മനസിലാക്കിയ പോലീസ്ഇവരെ ചോദ്യം ചെയ്തു വിട്ടയ്ച്ചു,അതെ സമയം പ്രതികളുമായി ബന്ധപെട്ട് രാജ്യത്തുള്ള മുഴുവൻ ക്രൈം റെക്കോർഡുകളും പോലീസ് ശേഖരിച്ചിരിക്കുയാണ്. മാത്രമല്ല ദുബായ് കേന്ദ്രികരിച്ചുള്ള പ്രവർത്തനത്തിന്റെ മുഴുവൻ റിപ്പോർട്ടും കർണാടക പോലീസ് ശേഖരിച്ചു കഴിഞ്ഞു ,ദുബായി പോലീസിന്റെ സഹായത്തോടെ പ്രതികളെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര രഹസ്യാന്വഷേണ സംഘം ,നേരത്തെ ജയിലിലുള്ള നാലുപേരടക്കം 18 പേരെ കസ്ടടിയിൽ എടുത്തിരുന്നു , നാട്ടിൽ നിന്ന് മൂന്നു പേരെയും വിദേശത്തുള്ള നാലു പേരെയും പിടികൂടാൻ ഉണ്ടന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയതാണ് ,ഇവർക്കെതിരെ കൃത്യമായി തെളിവുകൾ ലഭിച്ചു കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
ജയിലിൽ ബലാത്സംഗ കേസിൽ ജീവപരന്ത്യം തടവ് ശിക്ഷ അനുഭവിച്ചു വരുന്ന സയൻറ്റിസ്റ്റ് മൻഞ്ച എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തടവുകാരൻ കാലിയ റഫീഖ് കൊലക്കേസിൽ മറ്റൊരു ജയിലിൽ തടവിലുള്ള പ്രതിക്ക് തസ്ലിമിന്റെ നീക്കങ്ങൾ അപ്പപ്പോൾ ചോർത്തുകയായിരുന്നു..പിടിയിലുള്ള ക്രിമിനലുകൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നിരീക്ഷണങ്ങൾ. .ഗൾഫിലും നാട്ടിലും സ്വർണ -മദ്യം മാഫിയ സംഘങ്ങളെ ഒറ്റുകൊടുക്കന്നതും തസ്ലീം ജീവിച്ചിരുന്നാൽ അനധികൃതമായി ഒന്ന് നടക്കില്ലന്ന് ഉറപ്പായപ്പോഴാണ് തസ്ലിമിനെ നിഷ്ടൂരമായി വകവരുത്തിയത്. സയന്റിസ്റ് മഞ്ചക്കൊപ്പം സഹതടവുകാരനായി കഴിയുന്നതിനിടയിൽ ഇരുവരും സുഹൃത്തുക്കളായി മാറിയിരുന്നു.ഇതിനിടയിൽ തസ്ലീം മഞ്ചയോട് വെളിപ്പെടുത്തിയ പലകാര്യങ്ങളും ഈ സംഘത്തിന് തലവേദനയി മാറിയിരുന്നു ,ജനുവരി 28 തിയതി മുതൽ തന്നെ തട്ടിക്കൊണ്ടുപോകൽ സംഘം ഗുൽബർഗ കേന്ദ്രീകരിച്ച തമ്പടിച്ചു നിരീക്ഷണം നടത്തി വന്നിരുന്നു.ഗുൽബർഗ സെൻട്രൽ ജയിൽനിന്നും പുറത്തിറങ്ങിയ തസ്ലീം ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുകയും സുഹൃത്തുക്കൾക്കും സഹോദരനുമൊപ്പം വാഹനത്തിൽ കയറി ഉദ്ദേശം അമ്പത് കി.മീറ്റർ പിന്നിട്ട് യാത്ര തുടരുന്നതിനിടയിൽ ഹൂബ്ലി ദാർവാഡിൽ വച്ച് തസ്ലീം സഞ്ചരിച്ച കാറിനു കുറുകെ ഇർഫാൻ ഭണ്ഡാരി എന്നിവരടങ്ങുന്ന ഗുണ്ടാ സംഘം കാർ നിർത്തി കാർഗ്ലാസ് അടിച്ചുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് തസ്ലിമിനെ തട്ടികൊണ്ടുപോയത്. തുടർന്ന് ഇവർ മംഗലാപുരത്തുള്ള മറ്റൊരു വാടകക്കൊലയാളി സംഘത്തിന് തസ്ലിമിനെ കൈമാറി.ഈ സംഘം തസ്ലിമുമായി കാറിൽ കുതിക്കുമ്പോൾ പോലീസിന്റെ കൈകളിൽ അകപ്പെട്ടെങ്കിലും തസ്ലീം ഇവർക്കൊപ്പം കരിമ്പിൻ തോട്ടത്തിലേക്ക് ഓടിമറഞ്ഞു രക്ഷപ്പെട്ടു. പിന്നീട് മറ്റൊരു വാഹനത്തിലാണ് ബണ്ട്വാൾ സ്റ്റേഷൻ പരിധിയിൽ തസ്ലിമിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത് .ഹൂബ്ലി ദാർവാഡ് സംഘത്തിന്റെ ചുമതല തട്ടിക്കൊണ്ടുപോയി തസ്ലീമിനെ മംഗളൂരു സംഘത്തെ ഏൽപ്പിക്കുക മാത്രമായിരുന്നു ,അതെസമയം ലക്ഷ്യം നേടാനായില്ലെങ്കിൽ വാഹനാപകടം സൃഷ്ടിച്ചു കൊലപാതകം നടത്താൻ മറ്റൊരു സംഘവുമ സജ്ജരായിനിന്നിരുന്നു. തസ്ലിനൊപ്പമുണ്ടായിരുന്ന മുഴുവൻ പേരെയും അക്രമിക്കണമെന്ന പദ്ധതി പാളിയത് അവർ ഓടി രക്ഷപ്പെട്ടതുകൊണ്ടുമാത്രമാണ്.അതിനിടെ കൊലയാളി സംഘവും ഇതിനെ പിന്നിലിരുന്ന് നയിച്ചവരും മോചനദ്രവ്യമായി തസ്ലിമിനോട് ആവശ്യപ്പെട്ടത് അമ്പത് ലക്ഷം രൂപയും അഞ്ചുകിലോ സ്വർണ്ണവുമായിരുന്നു.എന്നാൽ വെറും പത്തുലക്ഷം നൽകാമെന്നായിരുന്നു തസ്ലിമിന്റെ മറുപടി അത് മാത്രമേ നിലവിൽ കൈയിലുള്ളവന്ന് തസ്ലീം പറഞ്ഞിട്ടും ചെവിക്കൊള്ളാൻ തയാറാകാതെ ഘാതകസംഘം കൊല നടത്തുകയായിരുന്നു.
തസ്ലിമിന്റെ മൃതദേഹം കണ്ടെടുത്തത കാർ നേരത്തെ കണ്ണൂർ സ്വദേശി പാട്ടത്തിന് നൽകിയതായിരുന്നു.ഇത് കറങ്ങി തിരിഞ്ഞു തസ്ലീമിന്റെ കൈകളിൽ എത്തുകെയും പിന്നീട് ആ കാർ തസ്ലീം നോപ്പെട്ട റഫീഖിനാണ് കൈമാറിയിരുന്നത്. എന്നാൽ കാർ നഷ്ടപ്പെട്ട വിവരം ഉൾക്കൊള്ളിച്ചു കണ്ണൂർ സ്വദേശി മാസങ്ങൾക്കുമുമ്പേ പൊലീസിന് പരാതി നൽകിയതിനാൽ കാർ ഉടമ കൊലക്കേസിൽ നിന്ന് ഒഴിവായി.കൊലനടത്താനുള്ള ഗൂഢാലോചനയിൽ നാലുപർക്ക് നേരിട്ട് പങ്കുള്ളതായി അന്വേഷകർ സ്ഥിരീകരിച്ചിട്ടുണ്ട്.ഉപ്പളയിൽ നിന്നുള്ള മൂന്നുപേരും ഒരു ചെമ്പിരിക്ക സ്വദേശിയുമാണ് കൊലക്ക് പിന്നിലെ തലച്ചോർ. കേന്ദ്ര കുറ്റാന്വേഷണ ഏജൻസിയായ റോയും ദുബൈ പോലീസും അന്വേഷണത്തിൽ ഇടപെട്ടതോടെ നിഷിക്രിയമായിരുന്ന അന്വഷേണം ഇപ്പോൾ കർണാടക എ.ഡി.ജി.പിയുടെ കർശന നിരീക്ഷണത്തിലാണ് അന്വഷേണം .