പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ നേതാവിന് എന്നും വീക്ക്നെസ്സ്, നേതാവിന് വേണ്ടി കുട്ടികളെ എത്തിക്കുന്നതിന് നിരവധി സഹായികൾ;മയക്കുമരുന്ന് നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ നേതാവിന് വേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കി.
ആദൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരിമരുന്ന് നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയായ ജനപ്രതിനിധിയായ ലീഗ് നേതാവിനും കൂട്ടാളിക്കും വേണ്ടി ആദൂർ പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.
ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മുളിയാർ പഞ്ചായത്ത് രണ്ടാം വാർഡംഗവും മുസ്്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡഡണ്ടുമായിരുന്ന എസ് എം. മുഹമ്മദ്കുഞ്ഞി, കൂട്ടാളി തൈസിർ എന്നിവർക്കെതിരെയാണ് ആദൂർ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
രണ്ട് പരാതികളിലായി രണ്ട് പോക്സോ കേസാണ് ആദൂർ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ പ്രതിയായതോടെയാണ് ലീഗ് നേതാവും പഞ്ചായത്തംഗവുമായ എസ് എം. മുഹമ്മദ് കുഞ്ഞിയും, ലീഗ് പ്രവർത്തകനാ തൈസീറും നാട്ടിൽ നിന്നും മുങ്ങിയത്. രക്ഷപ്പെട്ട പ്രതികളുടെ മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന് കോഴിക്കോട് എത്തിയ പോലീസിനെ വെട്ടിച്ചു പ്രതികാൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു കടന്നു കളഞ്ഞു . രാഷ്ട്രീയമായി വലിയ ബന്ധങ്ങൾ ഉള്ള പ്രതിക്ക് കോഴിക്കോടൊ മലപ്പുറത്തോ സംരക്ഷണം ഒരുക്കിയിട്ടുണ്ടാകും എന്നാണ് പോലീസ് കരുത്തുന്നത്. അങ്ങനെയാണെങ്കിൽ സംരക്ഷിച്ചവരെയും കൂടി ഈ കേസിൽ ഉൾപ്പെടുത്തി പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവരെയും കേസിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
നേരത്തെ പീഡന വിവരം അറിഞ്ഞിട്ടും അത് പോലീസിന് അറിയിക്കാത്ത കുടുംബത്തെ ഭീഷണിപ്പെടുത്തി ഒതുക്കാൻ ശ്രമിച്ച ചില നേതാക്കളെയും ഈ കേസിൽ പ്രതികളാക്കി മറ്റും . എസ് മുഹമ്മദ് കുഞ്ഞിയെ പിടികൂടിയാൽ മാത്രമേ സഹായിച്ചവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പോലീസിന് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ. നാലു പേരാണ് പ്രതികളുടെ കുടുംബത്തിലെത്തി കേസ് ഒതുക്കി തീർക്കണമെന്ന് ആവശ്യപ്പെട്ടത് എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കുട്ടിക്ക് എംഡിഎംഏ അടക്കമുള്ള ലഹരി മരുന്നുകൾ നൽകിയാണ് പീഡനത്തിനിരയാക്കിയത് . ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ജനപ്രതിനിധി മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം കേസായി മാറിയത് . നേരത്തെയും പ്രകൃതി വിരുദ്ധമായി കുട്ടികളെ പിടിപ്പിക്കുന്ന നിരവധി നേതാക്കളുടെ പേര് വിവരങ്ങൾ പുറത്തു വന്നിരുന്നു ,എന്നാൽ പലതും രാഷ്ട്രീയ-മത സംഘടനകളെ ഉപോയോഗിച്ചു ഒതുക്കി തീർക്കുകയായിരുന്നു .
പോക്സോ കേസിൽ പ്രതിയായ മുസ്ലിം ലീഗ് ജനപ്രതിനിധിക്കെതിരെ മുളിയാർ പഞ്ചായത്തിൽ സിപിഎം പ്രതിഷേധം ശക്തമാക്കിയതോടെ സംഭവം രാഷ്ട്രീയമായി മാറി. സിപിഎം നേതാക്കളും കൂട്ടികളെയും സ്ത്രീകളെയും പിടിപ്പിച്ചിരുന്ന് എന്ന പ്രാദേശിക മുസ്ലിം ലീഗും ആരോപിക്കുന്നു . എന്നാൽ അത്തരത്തിലുള്ള ഒരു പരാതിയും പ്രാദേശിക ലീഗ് നേത്രത്വം പൊലീസിന് നൽകുന്നില്ല . പകരം സമൂഹ്യ മാധ്യമങ്ങളിൽ ആരോപണം ഉയർത്തുക മാത്രമാണ് ചെയുന്നത് .
അതെ സമയം പോക്സോ കേസിൽ അകപ്പെട്ട മുളിയാർ പഞ്ചായത്തിലെ ലീഗ് ജനപ്രതിനിധി വർഷങ്ങളായി നിരവധി കുട്ടികളെ പീഡിപ്പിച്ചു വരികയായിരന്നു വെന്നും നേരത്തെ ഇത്തരത്തിലുള്ള പരാതികൾ ഉയർന്നപ്പോൾ പ്രദേശത്തെ ലീഗ് നേതാക്കൾ ഇടപെട്ട് ഒതുക്കി തീർക്കുകയായിരുന്നുവെന്ന ആക്ഷേപം ഉയരുകയാണ്.ഇയാൾ സഞ്ചരിക്കുന്ന വാഹനത്തിൽ എപ്പോഴും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ കാണപ്പെടാറുണ്ടന്നും ഭയം കാരണം ആരും ചോദ്യം ചെയ്യാൻ തയാറായിരുന്നില്ല . ഇതുവരെ കേസിൽ നേതാവിന്റെ സഹായികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.