കര്‍ണാടകയില്‍ വീണ്ടും സദാചാര ഗുണ്ടായിസം… മുസ്ലീം സ്ത്രീയോടൊപ്പം ഭക്ഷണശാലയില്‍ എത്തിയ ഹിന്ദു യുവാവിനെ ആക്രമിച്ചു; സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരമേറ്റത്തിന് പിന്നാലെ മൂന്നാമത്തെ കേസ്
ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും സദാചാര ഗുണ്ടായിസം,കര്‍ണാടകയിലെ ചിക്കബല്ലാപൂരില്‍ മുസ്ലീം സ്ത്രീയോടൊപ്പം ഭക്ഷണശാലയില്‍ ലഘുഭക്ഷണം കഴിക്കുന്നത് കണ്ട ഹിന്ദു യുവാവിനെയാണ് ഒരു കൂട്ടം മുസ്ലി നാമധാരികളായ സംഘം ആക്രമിച്ചത്. യുവതിയുടെ കുടെ ഹിന്ദു ആണെന്ന് മനസ്സിലാക്കിയ ശേഷമാണ് സംഘം ആക്രമിക്കാന്‍ തുടങ്ങിയതെന്നാണ് പരാതി. കൂടാതെ ഒരു ഹിന്ദു പുരുഷനൊപ്പം ഭക്ഷണശാല സന്ദര്‍ശിച്ചതിന് മുസ്ലീം യുവതിയെ സംഘം ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു . യുവാവും യുവതിയും ചിക്കബല്ലാപ്പൂരിലെ ഗോപികാ ചാറ്റ്സ് സന്ദര്‍ശിച്ചപ്പോളായിരുന്നു സംഭവം.ഹിന്ദു യുവാവിനോടൊത്തുള്ള യുവതിയുടെ സന്ദര്‍ശനം ശരിയല്ലെന്നും യുവതിയുടെ തെറ്റിന് മാപ്പ് പറയണമെന്നും അക്രമികള്‍ പറഞ്ഞു. എന്നാല്‍ സദാചാര ഗുണ്ടായിസത്തിന്റെ വിഡിയോ തെളിവുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട വ്യക്തികളെ ഉടന്‍ കേസെടുത്തു അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുസ്ലീം യുവതിയുമായി സൗഹൃദത്തിലായതിന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ 30 പേരടങ്ങുന്ന സംഘം ചിക്കമംഗളൂരില്‍ ആക്രമിച്ചിരുന്നു മുടിഗെരെ താലൂക്കിലെ ബണക്കല്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം ഉണ്ടയത് . യുവതിയുമായി പോകുമ്ബോഴാണ് സംഘം അജിത്തിനെ ആക്രമിച്ചത്. റോഡിലൂടെ വലിച്ചിഴച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പ്രതികള്‍ക്കെതിരെ യുവതി പരാതി നല്‍കിയിരുന്നു . മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെയും നല്കിയ കര്‍ശന താക്കീതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സദാചാര ഗുണ്ടായിസമാണ് .മെയ് 24 ന് ചിക്കബല്ലാപ്പൂര്‍ ജില്ലയില്‍ നിന്ന് സദാചാര പോലീസിംഗിന്റെ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ചിക്കമംഗളൂരു സാമുദായിക സെന്‍സിറ്റീവ് ജില്ലയാണ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. നാണംകെട്ട തോല്‍വിയാണ് ചിക്കമംഗളൂരു സ്വദേശിയായ രവി നേരിട്ടത്.