ഡി.കെ പണി തുടങ്ങി..!കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ക്കെതിരെ വിദ്വേഷം പ്രചരണത്തിന് കേസെടുത്തു തുടങ്ങി; നിയമം ഞങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
മംഗളൂരു: കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള റാലിക്കിടെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ സി എന്‍ അശ്വത് നാരായണനെതിരെയും ബെല്‍ത്തങ്ങാടി ബിജെപി എംഎല്‍എ ഹരീഷ് പൂഞ്ചയ്ക്കെതിരെയും പൊലീസ് കേസെടുത്തു. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂറു ഭരണാധികാരി ടിപ്പു സുല്ത്വാനെപ്പോലെ സിദ്ധരാമയ്യയെയും അവസാനിപ്പിക്കണമെന്ന് ഫെബ്രുവരിയില്‍ ഒരു പൊതുപരിപാടിയില്‍ അന്ന് മന്ത്രിയായിരുന്ന അശ്വത് നാരായണ്‍ പറഞ്ഞുവെന്നാണ് പരാതി. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ (IPC) 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 153 (കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
.
മൈസൂരിലെ ദേവരാജ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിട്ടുള്ളത്. കെപിസിസി വക്താവ് എം ലക്ഷ്മണയാണ് പൊലീസില്‍ പരാതി നല്‍കിയത്. മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്വാനെ രണ്ട് വൊക്കലിഗ തലവന്മാരായ ഉറി ഗൗഡയും നഞ്ചെ ഗൗഡയും കൊന്നതുപോലെ സിദ്ധരാമയ്യയെ ഇല്ലാതാക്കാന്‍ ഫെബ്രുവരി 15 ന് അശ്വത് നാരായണന് പാര്‍ടി പ്രവര്‍ത്തകരെ പ്രേരിപ്പിച്ചുവെന്ന് ലക്ഷ്മണ പരാതിയില്‍ ആരോപിച്ചു. ബി ജെ പി ഭരണമുണ്ടായിരുന്ന ഫെബ്രുവരി 17ന് ദേവരാജ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കിയിരുനെങ്കിലും അന്ന് നടപടിയുണ്ടായില്ലെ.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടിയില്‍ നിന്ന് രണ്ടാം തവണയും എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട പൂഞ്ച, മെയ് 22-ന് ബെല്‍ത്തങ്ങാടിയില്‍ നടന്ന വിജയാഘോഷത്തിനിടെ വിവാദ പ്രസ്താവന നടത്തിയതെന്ന് ആരോപിച്ച് പോലീസ് കേസ് എടുത്തിരിക്കുകയാണ് . ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു .
വീഡിയോയില്‍ എംഎല്‍എ മുന്‍ ഹിന്ദുത്വ നേതാക്കളെ വിമര്‍ശിക്കുകയും അവര്‍ കോണ്‍ഗ്രസിന് അനുകൂലമായി പ്രചാരണം നടത്തുകയും ചെയ്തു എന്നും. ’24 ഹിന്ദു പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സിദ്ധരാമയ്യക്ക് വേണ്ടിയാണ് നിങ്ങള്‍ വോട് തേടിയത്’ എന്നുമാണ് പൂഞ്ച തന്റെ പ്രസംഗത്തില്‍ പറഞ്ഞതെയാണ് ആരോപണം.
മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക നമിത കെ പൂജാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനില്‍ എംഎല്‍എ ഹരീഷ് പൂഞ്ചയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് ഡോ. വിക്രം സ്ഥിരീകരിച്ചു.
ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ (IPC) 153, 153 എ, 505(1)(ബി)(സി)(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൂഞ്ചയ്ക്കെതിരെ പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ തെറ്റായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് മാനനഷ്ടക്കേസ് നല്‍കുമെന്ന് എംഎല്‍സിയും ഡിസിസി പ്രസിഡന്റുമായ ഹരീഷ് കുമാര്‍ പറഞ്ഞു.അതേസമയം, കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിഎന്‍ അശ്വത് നാരായണ്‍ പ്രതികരിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയെയോ വികാരത്തെയോ വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അവര്‍ മൂന്ന് മാസം പഴക്കമുള്ള അടഞ്ഞ അധ്യായം തുറക്കുകയാണെന്നും താന്‍ അതിനെ നേരിടുമെന്നും ഇദ്ദേഹം കൂട്ടി ചേര്‍ത്തു
കര്‍ണാടകയില്‍ വിവിധ ജില്ലകളില്‍ ആയി വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ബിജെപി നേതാക്കള്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളാന്‍ ഒരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നിയമം ഞങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നാണ് ഇതിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്.