പാലക്കുന്ന് ചിറ്റേയ് നിലയം കുടുംബം സംഗമം നടത്തി
പാലക്കുന്ന് : പാലക്കുന്ന് സ്റ്റേഷൻ റോഡ് ചിറ്റേയ് നിലയത്തിൽ കുടുംബ സംഗമം നടത്തി . പാലക്കുന്ന് ക്ഷേത്രത്തിലെ ആദ്യകാല മുഖ്യകർമി അപ്പുടു പൂജാരിയുടെ മകൾ പി.വി. ചിറ്റേയിയുടെയും ഉദുമ കുണ്ടിൽ തറവാടു കാരണവരായിരുന്ന പി. കുഞ്ഞിരാമന്റെയും മക്കളും മരുമക്കളും പേരകുട്ടികളും അടങ്ങിയ അംഗങ്ങൾ സംബന്ധിച്ചു. കുടുംബത്തിലെ മുതിർന്ന അംഗവും മുംബൈ ഭാഭ അണുശക്തി ഗവേഷണ കേന്ദ്രത്തിൽ നിന്ന് വിരമിച്ച സീനിയർ ശാസ്ത്രജ്ഞൻ കെ. കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകനും മർച്ചന്റ് നേവി ക്ലബ് പ്രസിഡന്റുമായ പാലക്കുന്നിൽ കുട്ടി അധ്യക്ഷനായി. ഈ കുടുംബത്തിലെ പകുതിയോളം ആളുകളും വർഷങ്ങളായി മുംബയിലാണ് താമസം. സംഗമത്തിന്റെ ഭാഗമായി ചേറ്റുകുണ്ടിലെ നിർധനകുടുംബത്തിന് പാലക്കുന്ന് മാതൃസമിതി നിർമിച്ചു നൽകിയ വീട്ടിലേക്ക് സോണിയുടെ ടി. വി. സെറ്റ് നൽകി.എസ് എസ് എൽ സി പരീക്ഷയിൽ ഉദുമ ജി എച്ച് എസ് എസിൽ നിന്ന് മുഴുവൻ എ പ്ലസ് നേടിയ പള്ളം തെക്കേക്കരയിലെ ഇരട്ട കുട്ടികളുടെ പ്ലസ് 2 പഠന ചെലവുകൾ ചിറ്റേയി കുടുംബം വഹിക്കാനും തീരുമാനിച്ചു.