കോട്ടയത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
കോട്ടയം: കുമാരനല്ലൂരില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. ബൈക്ക് യാത്രക്കാരായ തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്വിന്, ഫാറൂക്ക് എന്നിവരാണ് മരിച്ചത്. ഡ്യുക്ക് ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കുമാരനല്ലൂര്‍ കൊച്ചാലും ചുവട്ടില്‍ വെച്ച് ഇന്ന് വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അപകട കാരണം വ്യക്തമല്ല