ജി എച്ച് എസ് എസ് ബങ്കര മഞ്ചേശ്വരം സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി സജി ചെറിയാന് നാടിന് സമര്‍പ്പിച്ചു
കാസര്‍കോട്: തീരദേശ വികസന കോര്പ്പറേഷന് മഞ്ചേശ്വരം പഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് ബങ്കര മഞ്ചേശ്വരം സ്കൂളില്‍ നിര്‍മ്മിച്ച പുതിയ രണ്ട് അക്കാദമിക്ക് ബ്ലോക്കിന്റെ കെട്ടിടോദ്ഘാടനം മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമവകുപ്പ് മന്ത്രി സജി ചെറിയാന് നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ ഫിഷറീസ് മേഖലയിലെ സ്കൂളുകളില്‍ 136 കോടി രൂപ ചിലവഴിച്ച് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതായി മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ട മാതാപിതാക്കള്‍ മരണപ്പെട്ട വിദ്യാര്‍ത്ഥികളെ സൗജന്യമായി സര്‍ക്കാര്‍ പഠിപ്പിക്കും. മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശമേഖലയില്‍ വലിയ വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എംഎല്‍എ ഫണ്ടില്‍ നിന്നും 86 ലക്ഷം രൂപ ചിലവഴിച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ലാപ്ടോപ്പുകള് വിതരണം ചെയ്ത എകെഎം അഷ്റഫ് എംഎല്‍എയെ മന്ത്രി അഭിനന്ദിച്ചു. എ.കെ.എം അഷ്റഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.എസ്.സി.എ.ഡി.സി അസിസ്റ്റന്റ് എഞ്ചിനിയര്‍ ബിനയചന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗോള്‍ഡന്‍ അബ്ദുല്‍ റഹ്മാന്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷംസീന അബ്ദുള്ള, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് എം.സിദ്ദിഖ്, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.രാധ, റീജീയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എച്ച്.സാജന്, ഡി.ഡി.ഇ കാസര്‍കോട് സി.കെ.വാസു, ഡി.ഇ.ഒ കാസര്‍കോട് എന്‍.നന്ദികേശന്, എ.ഇ.ഒ മഞ്ചേശ്വരം വി.ദിനേശ്, പി.ടി.എ പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട് , ഹെഡ് മിസ്ട്രസ്സ് എ.സുനിത, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലവീന മൊന്തേരോ സ്വാഗതവും സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഷബാന എസ്.നന്ദി പറഞ്ഞു.