ഇ.നാരായണന് അനുസ്മരണം സംഘടിപ്പിച്ചു
കാസര്‍കോട്: പുറത്തേകൈ കമലാ നെഹ്റു വായനശാലയുടെ പ്രസിഡണ്ട് ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന അന്തരിച്ച ഇ.നാരായണന്റെ അനുസ്മരണയോഗം ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഡോ: പി.പ്രഭാകരന് ഉദ്ഘാടനം ചെയ്തു. കമലാ നെഹ്റു വായനശാലയില്‍ നടന്ന ചടങ്ങില്‍ മേഖലാ സമിതി കണ്‍വീനര്‍ ടി. വി.സജീവന്, കെ.എം.ശ്രീധരന്, വാര്‍ഡ് കൗണ്‍സിലര്‍ എം.ഭരതന്, കെ.കെ. കൃഷ്ണന്, എ.ഗംഗാധരന് എന്നിവര്‍ സംസാരിച്ചു. കെ.പി.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.സതീശന് സ്വാഗതവും ആദര്‍ശ് നന്ദിയും പറഞ്ഞു.