ഓടിക്കൊണ്ടിരിക്കുന്ന സ്കൂള്‍ ജീപ്പിന് തീപിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കാസര്‍കോട്: ഓടിക്കൊണ്ടിരിക്കെ ബൊലേറോ ജീപ്പ് കത്തി നശിച്ചു. കാഞ്ഞങ്ങാട് അജാനൂര്‍ ക്രസന്റ് സ്കൂളിന്റെ ബൊലോറോ ജീപ്പ് ആണ് പൂര്‍ണമായും കത്തി നശിച്ചത്. ജീപ്പിന്റെ ഡ്രൈവര്‍ നിസാമുദ്ദീന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ഗാര്ഡന് വളപ്പ് റോഡിലാണ് അപകടം നടന്നത്.ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പുക ഉയരുന്നത് കണ്ട് നിസാമുദ്ദീന്‍ ജീപ്പില്‍ നിന്നും പെട്ടെന്ന് ഇറങ്ങിയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു.