ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി; നവീകരിച്ച മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: കാസറഗോഡ് ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച,ചെറുവത്തൂര്‍ ഡിവിഷനിലെ മൂന്ന് റോഡുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് നിര്‍വ്വഹിച്ചു. കണ്ണങ്കൈ വില്ലേജ് ഓഫീസ് റോഡ്(അടങ്കല്‍ തുക 65 ലക്ഷം )കൈതക്കാട് -കാടങ്കോട് റോഡ് (അടങ്കല്‍ തുക 75 ലക്ഷം) തെക്കേക്കാട് – വടക്കേക്കാട് റോഡ്(അടങ്കല്‍ തുക 34.5 ലക്ഷം ) എന്നീ റോഡുകളാണ് പണി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചത്.വിവിധ കേന്ദ്രങ്ങളില്‍ ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ്ലം,ജില്ലാ പഞ്ചായത്ത് അംഗം സി ജെ സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം സുമേഷ്,പി വി രാഘവന്,ടി ബുഷ്റ, കെ രമണി,കെ വി തമ്പായി, റഹ്മത്ത് ടീച്ചര്‍, പി വി കൃഷ്ണന്, പത്താനത്ത് കൃഷ്ണന്, പി സി സുബൈദ തുടങ്ങിയവര്‍ സംസാരിച്ചു.