വകുപ്പ് മേധാവിയാക്കാതിരിക്കാന്‍ ശ്രമം: അധ്യാപികയോട് വിവേചനം കാണിച്ച് കാലിക്കറ്റ് സര്‍വകലാശാല
കോഴിക്കോട്: അധ്യാപികയോട് കാലിക്കറ്റ് സര്‍വകലാശാല വിവേചനം കാണിച്ചെന്ന് പട്ടികജാതി കമ്മീഷന്. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഡോ ദിവ്യയെ വകുപ്പ് മേധാവിയായി നിയമിക്കാത്ത സര്‍വകലാശാല നടപടിക്കെതിരായ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. അധ്യാപികയെ വകുപ്പ് മേധാവിയാക്കാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവെന്നും കമ്മിഷന് നിരീക്ഷിച്ചു. സര്‍വകലാശാലയിലെ കംപാരറ്റീവ് ലിറ്ററേച്ചര്‍ അധ്യാപികയാണ് ഡോ.ദിവ്യ. ഇവരെ വകുപ്പ് മേധാവിയാകാത്തത് ഹൈക്കോടതിയും സുപ്രിംകോടതിയും ചോദ്യം ചെയ്തിരുന്നു. ദിവ്യയെ മേധാവിയാക്കാതിരിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പട്ടികജാതി വിഭാഗത്തോടുള്ള വിവേചനമായി തന്നെ കണക്കാക്കണമെന്നാണ് കമ്മിഷന് പുറപ്പെടുവിച്ച റിപ്പോര്‍ട്ടിലുള്ളത്. ഒരു വകുപ്പ് മേധാവി സ്ഥാനത്ത് ഒഴിവുണ്ടെങ്കില്‍ ആ വകുപ്പിലെ ഏറ്റവും മുതിര്‍ന്ന ആളിന് സ്ഥാനക്കയറ്റം നല്‍കണമെന്നാണ് സര്‍വകലാശാലയുടെ ചട്ടം.
ഈ ചട്ടം മറികടന്ന് മറ്റൊരു വകുപ്പിലെ ഉദ്യോഗസ്ഥന് മേധാവി സ്ഥാനം നല്‍കിയെന്നാണ് കമ്മിഷന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഇദ്ദേഹത്തിന് മേധാവിസ്ഥാനം നല്കാന് ഡോ.ദിവ്യയുടെ പ്രൊബേഷന്‍ കാലാവധി അവസാനിക്കുന്നതിന് രണ്ടാഴ്ച മുമ്പ് സര്‍വകലാശാല ഉത്തരവിറക്കിയെന്നും കമ്മിഷന് ആരോപിക്കുന്നു. പരാതി ഉയര്‍ന്നതിന് ശേഷം അഞ്ച് വര്‍ഷം പ്രവൃത്തിപരിചയം ഉള്ളവര്‍ക്കേ വകുപ്പ് മേധാവി സ്ഥാനത്തിനര്ഹതയുള്ളൂ എന്ന് സര്‍വകലാശാല നിയമഭേദഗതി വരുത്തിയെന്നും കമ്മിഷന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.