ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന; യുവാവ് അറസ്റ്റില്‍
കോഴിക്കോട്: എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. താമരശ്ശേരി സ്വദേശിയായ നംഷിദ്(36) ആണ് മാരകമയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായത്. 12ഗ്രാം എംഡിഎംഎയും ഒന്നര കിലോഗ്രാം കഞ്ചാവുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പൊലീസ് സ്പെഷ്യല്‍ സ്ക്വാഡിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.
ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തിച്ചു കോഴിക്കോട് വയനാട് ജില്ലകളില്‍ വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഇയാളെ 7ഗ്രാം എംഡിഎംഎയുമായി താമരശ്ശേരിയില്‍ വെച്ച് പൊലീസ് പിടികൂടിയിരുന്നു. ആ കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും ഇയാള്‍ മയക്കുമരുന്നു വില്പന തുടരുകയായിരുന്നു.