ബൈക്ക് മോഷ്ടിച്ച് തൊട്ടടുത്ത ഗ്യാരേജില്‍ എത്തിച്ച അബൂബക്കര്‍ സിദ്ദീഖ് തനിക്കിനി ഒരു ഓട്ടം മത്സരം നടത്തേണ്ടി വരുമെന്ന് കരുതിയില്ല..!
കാസര്‍കോട് : കുമ്പള ടൗണില്‍ പട്ടാപകല്‍ ബൈക്ക് കവര്‍ന്ന കേസിലെ പ്രതിനെ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.കര്‍ണാടക ബണ്ടുവാള്‍ ബി.സി.റോഡിലെ അബുബക്കര്‍ സിദ്ധിഖ് 24 നെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ ഉച്ചക്ക് കുമ്പള ടൗണില്‍ ബാര്‍ബര്‍ ഷോപ്പ് തൊഴിലാളി പ്രിതീവിന്റെ ബൈക്കിനെ കവര്‍ന്നത്.
ബാര്‍ബര്‍ ഷോപ്പിനു മുന്നില്‍ നിന്നും ബൈക്ക് കവര്‍ന്ന പ്രതി ഒരു ഭാവ വ്യത്യാസമില്ലാത്ത സിനിമാ സ്റ്റൈലില്‍ സമീപത്തുള്ള നവീന്‍ എന്ന ആളുടെ ഗ്യാരേജില്‍ എത്തിച്ചു.താക്കോല്‍ കാണുന്നില്ലന്നും വണ്ടി സ്റ്റാര്‍ട്ട് ആക്കി തരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ നേരത്തെ ഈ ബൈക്ക് ഗ്യാരേജില്‍ റിപ്പയര്‍ ചെയ്തിരുന്ന കാര്യം നവിന്റെ ഓര്‍മ്മയില്‍ കടന്നു പോയതോടെ ബൈക്കുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഇയാളുടെ അന്വേഷിച്ചു.ഇതോടെ പ്രതി ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്ന്ന് കുമ്പള ബസ്റ്റാന്‍ഡ് സമീപത്തുവച്ച് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു