കര്‍ണാടക വഖഫ് ബോര്‍ഡില്‍ അടിയന്തര ഇടപെടലുമായി സിദ്ധരാമയ്യ സര്‍ക്കാര്‍… ചെയര്മാന് ഷാഫി സഅദിയുടെ നാമനിര്‍ദേശ പത്രിക റദ്ദാക്കി
ബെംഗളൂരു:സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്മാന് മൗലാന എന്‍.കെ.മുഹമ്മദ് ഷാഫി സഅദിയടക്കം നാലുപേരുടെ നാമനിര്‍ദേശം റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.ഷാഫി സഅദിയ്ക്കൊപ്പം വഖഫ് ബോര്‍ഡ് അംഗങ്ങളായ മിര്‍ അസ്ഹര്‍ ഹുസൈന്, ജി. യാക്കൂബ്, ഐഎഎസ് ഓഫീസര്‍ സെഹ്റ നസീം എന്നിവരുടെ പേരുകളാണ് റദ്ദാക്കിയത്