വന്ദേ ഭാരത് ട്രെയിനിന് കല്ലെറിഞ്ഞ പ്രതി പിടിയില്‍
തിരൂര്‍: വന്ദേ ഭാരത് ട്രയിനിന് കല്ലെറിഞ്ഞ കേസില്‍ പ്രതി പിടിയില്‍. താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രെയിനിനെ ലക്ഷ്യം വെച്ചല്ല എറിഞ്ഞതെന്നുമാണ് റിസ്വാന്റെ മൊഴി. പൈപ്പ് കൊണ്ട് മരത്തിലേക്ക് എറിഞ്ഞപ്പോള്‍ സംഭവിച്ചതാണെന്നും മൊഴി നല്കി. പ്രതിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഈ മാസം ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. കാസര്‍കോട് – തിരുവനന്തപുരം സര്‍വീസിനിടെ ട്രയിന്‍ തിരുര്‍ സ്റ്റേഷന് വിട്ടതിന് ശേഷമാണ് ഏറുണ്ടായത്.