ജൂണ്‍ ഏഴുമുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലസമരത്തിലേക്ക്. ജൂണ്‍ ഏഴുമുതലാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.ബസുകളുടെ പെര്‍മിറ്റുകള്‍ പഴയ പടി തുടരാന്‍ അനുവദിക്കണം,കുട്ടികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന് സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിന് ശേഷമാണ് സമരത്തിലേക്ക് കടക്കുന്നത്.