ട്രെയിന്‍ യാത്രക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം
കാസര്‍കോട്: ട്രെയിന്‍ യാത്രയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. ചെന്നൈയില്‍ നിന്ന് മംഗളൂരിലേക്ക് പോകുന്ന ചെന്നൈ എക്സ്പ്രസ് ട്രെയിനില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു പീഡനശ്രമം. 50 വയസ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് ഇയാള്‍. ആദ്യം മോശമായി പെരുമാറിയപ്പോള്‍ താക്കീത് കൊടുത്തിരുന്നു. എന്നാല്‍ സീറ്റില്‍ ഇരിന്നിട്ടും മോശമായി പെരുമാറുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രതി തലശേരിയില്‍ നിന്നാണ് ട്രെയിന്‍ കയറിയതെന്നാണ് ലഭിക്കുന്ന വിവരം. യുവതി ഇയാളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി. ഇതോടെ പ്രതി നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. യുവ ഡോക്ടറുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി പകര്‍ത്തിയ പ്രതിയുടെ ഫോട്ടോ റെയില്‍വേ പൊലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ചുള്ള വിവരം റെയില്‍വേ പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസറുടെ 9497981124 എന്ന മൊബൈല്‍ നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.