ജി.എച്ച്.എസ്.എസ് ചന്ദ്രഗിരിയുടെ പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
കാസര്‍കോട് : ചന്ദ്രഗിരി ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിന് കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടിരൂപ ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സ്കൂളില്‍ നടന്ന ചടങ്ങില്‍ അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസിഡന്റ് ഷാനവാസ് പാദൂര്‍ അധ്യക്ഷനായി. ചെമ്മനാട് പഞ്ചായത്ത് എ.ഇ.ഷറഫുദ്ദീന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ കലാം സഹദുള്ള, കാസര്‍കോട് ബി.പി.സി ടി. പ്രകാശന്, എസ്.എം.സി ചെയര്മാന് മുഹമ്മദ് കോളിയടുക്കം, മദര്‍ പി.ടി.എ പ്രസിഡന്റ് എ.ഓമന, പി.ടി.എ പ്രസിഡന്റ് നസീര്‍ കൂവത്തൊട്ടി, എസ്.എം.സി വൈസ് ചെയര്മാന് ഹസ്സന്‍കുട്ടി, സീനിയര്‍ ടീച്ചര്‍ എച്ച്.എസ്.എസ് സെക്ഷന്‍ ജെ.നിസ്സാമുദ്ദീന്‍, ഒ.എസ്.എ സെക്രട്ടറി കെ.വി.വിജയന് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ എസ്.മാര്‍ജി സ്വാഗതവും ഹെഡ്മിസ്ട്രസ് കെ. ഉഷ നന്ദിയും പറഞ്ഞു.