മൊബൈലില്‍ കുട്ടികളുടെ അശ്ലീല വീഡിയോ തിരഞ്ഞവര്‍ കുടുങ്ങി
കാസര്‍കോട്: കുട്ടികളുടെ അശ്ലീല വെബ്സൈറ്റ് തിരഞ്ഞവരുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് ഓപ്പറേഷൻ പി ഹണ്ട് എന്ന പേരില്‍ വ്യാപക പരിശോധന.
അമ്ബലത്തറ സ്റ്റേഷൻ പരിധിയിലെ ലാലൂര്‍ മുട്ടുകാനത്ത് ഭാര്യ വീട്ടിലെത്തിയ ചീമേനി സ്വദേശിയുടെ ഫോണ്‍ പിടിച്ചെടുത്തു. ബേക്കല്‍ സ്റ്റേഷൻ പരിധിയിലെ പെരിയ ചെര്‍ക്കപ്പാറ, വെള്ളരിക്കുണ്ട് പരിധിയിലെ പരപ്പ, മഞ്ചേശ്വരം, മുളിയടുക്കം കോയിപ്പാടി, കുമ്ബള സ്റ്റേഷൻ പരിധിയിലെ പൈവളികെ, കയര്‍കട്ട എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പരപ്പ കനകപ്പള്ളിയില്‍ നിന്നാണ് ഇതര സംസ്ഥാത്തെ 29കാരന്റെ ഫോണ്‍ പിടിച്ചെടുത്തത്. ബംഗാള്‍ സ്വദേശിയാണ്. പലരും സൈറ്റ് ഡൗണ്‍ലോഡ് ചെയ്ത് വാട്സ്ആപ്പില്‍ സൂക്ഷിച്ചതായി കണ്ടെത്തി. പ്രാഥമിക പരിശോധനയില്‍ ഫോണിന്റെ സ്റ്റോറേജില്‍ ഫോണോഗ്രഫി സംബന്ധമായ വീഡിയോകളും ഗൂഗിള്‍ സര്‍ച്ച് ഹിസ്റ്ററിയില്‍ ഫോണോഗ്രഫി ചൈല്‍ഡ് സംബന്ധമായ ബ്രൗസ് ഹിസ്റ്ററിയും കണ്ടെത്തി. കൂടുതല്‍ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.