കാട്ടാക്കട കോളേജ് ആള്‍മാറാട്ടം: എസ്എഫ്ഐ നേതാവ് വിശാഖിന് സസ്പെന്ഷന്
തിരുവനന്തപുരം: കാട്ടാക്കട കോളജിലെ തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ട വിവാദത്തില്‍ എസ്എഫ്ഐ നേതാവിന് വിശാഖിന് സസ്പെന്ഷന്. പുതിയ പ്രിന്‍സിപ്പല്‍ ചാര്‍ജ് എടുത്തതിന് ശേഷമായിരുന്നു നടപടി. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി ആണ് വിശാഖ്. സംഭവത്തില്‍ പഴയ പ്രിന്‍സിപ്പല്‍ ജി ജെ ഷൈജുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പുതിയ പ്രിന്‍സിപ്പലായി ചുമതലയേറ്റ ഡോ. എന്‍.കെ നിഷാദാണ് വിശാഖിനെതിരെ നടപടി സ്വീകരിച്ചത്. യുയുസിയായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനിയായ അനഘയ്ക്ക് പകരം വിശാഖിന്റെ പേരാണ് പഴയ പ്രിന്‍സിപ്പല്‍ നല്‍കിയിരുന്നത്. ഇതില്‍ പ്രിന്‍സിപ്പലിനെ കൂടാതെ വിശാഖും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആള്‍മാറാട്ടം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കോളജ് യൂണിയന് തിരഞ്ഞെടുപ്പില്‍ യു.സി സ്ഥാനത്തുനിന്ന് ജയിച്ച വിദ്യാര്‍ഥിനിയുടെ പേര് മാറ്റി എസ്.എഫ്.ഐ നേതാവ് വിശാഖിന്റെ പേര് ചേര്‍ത്ത് സര്‍വകലാശാലയ്ക്ക് നല്‍കിയത് പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജു ആയിരുന്നു.