ഫർഹാനുമായി പ്രണയത്തിലോ, വിവാഹം ഉടനുണ്ടാകുമോ? ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി കീർത്തി സുരേഷ്
മലയാളി വ്യവസായിയുമായി കീർത്തി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ദുബായിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായ ഫർഹാൻ ബിൻ ലിയഖ്വാദുമായി കീർത്തി സുരേഷ് ഏറെനാളായി പ്രണയത്തിലാണ് എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
മഞ്ഞ ജാക്കറ്റ് ധരിച്ച് നിൽക്കുന്ന കീർത്തിയുടെയും ഫർഹാന്റെയും ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കീർത്തിയുടെ ദുബായ് വെക്കേഷനിൽ നിന്നുള്ളതാണ് ചിത്രം. ഫർഹാൻ പങ്കുവച്ച ചിത്രം കീർത്തി ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു. ഇതോടെയാണ് പ്രണയത്തിലാണെന്ന രീതിയിലുള്ള ഗോസിപ്പുകൾ വന്നത്. കല്യാണം ഉടനുണ്ടാകുമോ എന്നൊക്കെയായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്.
വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കീർത്തിയിപ്പോൾ. തന്റെ ജീവിതത്തിലെ യഥാർത്ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയമാകുമ്പോൾ വെളിപ്പെടുത്താമെന്നുമാണ് നടി ട്വീറ്റ് ചെയ്തിരിക്കുന്നത്.