പാകിസ്താന് ഇന്ത്യയില്‍ ലോകകപ്പ് കളിക്കണം, കിരീടം നേടി മറുപടി കൊടുക്കണം- അഫ്രീദി
ലാഹോര്‍: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാനായി പാകിസ്താന് ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്ക് അയക്കണമെന്ന നിര്‍ദേശവുമായി ഷാഹിദ് അഫ്രീദി. ഇന്ത്യയില്‍ വന്ന് ലോകകപ്പ് കിരീടം നേടിയാല്‍ അത് ബി.സി.സി.ഐയുടെ മുഖത്ത് പാകിസ്താന് നല്കുന്ന അടിയാകുമെന്ന് മുന്‍ പാക് നായകന് അഭിപ്രായപ്പെട്ടു