കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; 35 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി!
മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട. ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഏതാണ്ട് 35 ലക്ഷം രൂപ വിലവരുന്ന 570 ഗ്രാം സ്വര്‍ണമാണ് പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദോഹയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ താമരശ്ശേരി സ്വദേശി നിഷാദിനെയാണ് സ്വർണ്ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്.