“കോണ്‍ഗ്രസിന്‍്റെ ഇരട്ടത്താപ്പ്” സിദ്ധരാമയ്യയുടെ 1 കോടി രൂപയുടെ കാര്‍ കേരളത്തിലും ചര്‍ച്ചയാവുന്നു
കര്‍ണാടക മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ സിദ്ധരാമയ്യക്ക് വേണ്ടി സര്‍ക്കാര്‍ പുതിയ കാര്‍ വാങ്ങിയത് കേരളത്തില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുന്നു.
സിദ്ധരാമയ്യയ്ക്ക് വേണ്ടി സര്‍ക്കാര്‍ വാങ്ങിയ ഒരു ടൊയോട്ട വെല്‍ഫയര്‍ കാറാണ് ഇപ്പോള്‍ കേരളത്തിലെ അടക്കം ചര്‍ച്ചാ വിഷയം. അത്യാധുനിക സൗകര്യങ്ങളുള്ള ഈ കാറിന്‍്റെ വില ഏകദേശം ഒരു കോടി (96.55 ലക്ഷം) രൂപയാണ്. ഇന്‍ഷുറന്‍സും രജിസ്ട്രേഷനും ഉള്‍പ്പെടെ 1.20 കോടിയോളം വരും ഓണ്‍റോഡ് വില. വിവിധ മാധ്യമങ്ങള്‍ കാറിന്‍്റെ വീഡിയോ അടക്കം പുറത്ത് വിട്ടിട്ടുണ്ട്.
വാര്‍ത്തകള്‍ പുറത്ത് വന്ന ശേഷം “ഇത്രയും വില കൂടിയ കാര്‍ എന്തിനാണ് “?എന്നതടക്കം വ്യാപക വിമര്‍ശനങ്ങളാണ് കര്‍ണാടകയില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്നത്.ആഡംബര കാറുകളുടെ ശ്രേണിയില്‍പ്പെടുത്താവുന്ന ടൊയോട്ട വെല്‍ഫയര്‍ ഒരു പ്രശസ്തവും ജനപ്രിയവുമായ കാറാണ്. നിരവധി സെലിബ്രിറ്റികളും വ്യവസായികളും രാഷ്ട്രീയക്കാരും ഇതിനോടകം ഈ കാര്‍ വാങ്ങിയിട്ടുണ്ട്. എന്നാല്‍ കാറുമായി ഉയരുന്ന വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വമോ നേതാക്കളോ ഇത് വരെ പ്രതികരിച്ചിട്ടില്ല.
അതേ സമയം, കേരളത്തിലും ഇതിനോടകം തന്നെ ഒരിടവേളക്ക് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ കര്‍ണാടകയിലെ മുഖ്യമന്ത്രിയുടെ കാര്‍ ചര്‍ച്ചയാവുകയാണ്. സുരക്ഷാകാരണങ്ങളാല്‍ മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് നിര്‍ദേശ പ്രകാരം പുതിയ കാര്‍ വാങ്ങിയപ്പോള്‍ വിമര്‍ശിച്ചവര്‍ എവിടെ എന്നൊക്കെയുള്ള കാര്യങ്ങളാണ് കേരളത്തില്‍ ചര്‍ച്ചയാവുന്നത്. കോണ്‍ഗ്രസിന്‍്റെ ഇരട്ടത്താപ്പാണ് ഇത് എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന് 37 ലക്ഷത്തിന്‍്റെ കാര്‍ വാങ്ങിയപ്പോള്‍ ധൂര്‍ത്ത്; സിദ്ധരാമയ്യ ഒരു കോടിക്ക് മുകളിലുള്ള കാര്‍ വാങ്ങിയാല്‍ അന്തസ് എന്നതാണ് കോണ്‍ഗ്രസ് നിലപാട് എന്നും വിമര്‍ശകര്‍ പരിഹസിക്കുന്നു.