ഗുണ്ടാ തലവന്‍ ചന്ദ്രുവിന്റെ കൊലപാതകം:ഏഴ് പ്രതികള്‍ അറസ്റ്റില്‍
മൈസൂരു: വൊണ്ടികൊപ്പയില്‍ ഗുണ്ടാ തലവന്‍ ചന്ദ്രു എന്ന ചന്തു(45) കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു.കുവെമ്ബു നഗറിലെ ആര്.
യശ്വന്ത് എന്ന കര്‍ജൂറ (26), കടുവിനയിലെ എന്‍. മഹേഷ്(23), മൈസൂരു വിനായക നഗറിലെ ആര്. പ്രീതം ഗൗഡ എന്ന ഹാലപ്പ (25), കെ.ജി. കൊപ്പല്‍ സ്വദേശികളായ എന്‍. സുധീപ് (22), രാഘവേന്ദ്ര (21), വിനായക നഗറിലെ പ്രശാന്ത് (21), കുവെമ്ബു നഗര്‍ മൂന്നാം മൈലിലെ അരവിന്ദ് സാഗര്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
എല്വാളിലെ ഫാം ഹൗസില്‍ ചന്ദ്രുവിന്റെ മരണം ആഘോഷിക്കുന്ന വേളയിലാണ് പൊലീസ് പിടികൂടിയത്.കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് ചന്ദ്രുവിനെ മൂന്ന് ബൈക്കുകളിലായി എത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. കൃത്യം ചെയ്ത ശേഷം ജയ് ജയ് വിളിച്ച് സ്ഥലവിടുകയും ചെയ്തു.വി.വി.പുരം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.