കൂട്ടായി മനക്കരുത്ത് കൈകാലുകള്‍ ബന്ധിച്ചിട്ടും ആദില്‍ നീന്തിക്കയറിയത് ചരിത്രത്തിലേക്ക്
ഫറോക്ക്: കൈകാലുകള്‍ ഇരുമ്ബുചങ്ങലയാല് പൂട്ടിക്കെട്ടി ജനസാഗരം സാക്ഷിയാക്കി ആദില്‍ എന്ന 21കാരന് ചാലിയാറില്‍ നീന്തിക്കയറിയത് ചരിത്രത്തിലേക്ക്.
കടല്കണക്കെ തിരയടിക്കുന്ന പുഴ. ഒരു കിലോമീറ്ററിലേറെ വീതി. ആഴം തിട്ടപ്പെടുത്താന്‍ പലര്‍ക്കും കഴിയാത്തത് ചരിത്രം. ആ പുഴയിലേക്ക് കൈകാലുകള്‍ സ്വയം ചലിപ്പിക്കാന്‍ പോലും പറ്റാത്തവിധം ബന്ധിച്ച് ആദിലിനെ ഇറക്കിയപ്പോള്‍ കാണികളില്‍ പലരുടെയും മുഖത്ത് ആശങ്ക. ചിലരുടെ കണ്ണുകളില്‍ വിസ്മയം. ആദില്‍ അനായാസം നീന്തവേ തിരമാലകളെ വകഞ്ഞുമാറ്റി സുരക്ഷയൊരുക്കി ബോട്ടുകള്‍ പിന്നാലെ.
ബേപ്പൂര്‍ ജങ്കാര്‍ ജെട്ടി പരിസരത്തുനിന്ന് 5.15ന് സാഹസിക നീന്തല്‍ തുടങ്ങിയ ആദില്‍ ഇക്കരെ ചാലിയം തീരദേശ പൊലീസ് സ്റ്റേഷന് പരിസരത്ത് ലക്ഷ്യത്തിലേക്ക് നീന്തിയെത്തിയപ്പോള്‍ സമയം 5.36. അതായത് ചാലിയാര്‍ നീന്തിക്കടക്കാനെടുത്തത് വെറും 21 മിനിറ്റ്. ലോക റെക്കോഡാണ് ആദിലിന്റെ ലക്ഷ്യം.
ഞായറാഴ്ച നടന്നത് ട്രയല്‍സ് ആണ്. വിഡിയോ ചിത്രീകരിച്ചത് ലോക റെക്കോഡുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിക്ക് കൈമാറും. അവരുടെ സാന്നിധ്യത്തില്‍ പിന്നീട് ലോക റെക്കോഡ് ലക്ഷ്യംവെച്ച് സാഹസിക നീന്തല്‍ നടത്തും. പക്ഷേ, നടത്തിപ്പ് ചെലവായ അഞ്ചു ലക്ഷം രൂപ എങ്ങനെ ലഭിക്കുമെന്ന ആലോചനയിലാണ് ആദിലിന്റെ മാതാപിതാക്കളായ ചാലിയം പാതിരിക്കാട് മാളിയേക്കല്‍ അബ്ദുല്ലക്കുട്ടിയും റസീനയും. ബേപ്പൂരിലെ ജങ്കാര്‍ ജെട്ടിയില്‍നിന്ന് തുടങ്ങി കോടമ്ബുഴ വരെയുള്ള 4.68 കി.മീ. മൂന്നു മണിക്കൂര്‍കൊണ്ട് നീന്തിയുള്ള റെക്കോഡും ആദിലിനുണ്ട്. പക്ഷേ, ചില സാങ്കേതിക കാരണങ്ങളാല്‍ അന്ന് ഗിന്നസില്‍ ഇടംപിടിക്കാനായില്ല.