കണ്ണൂരില്‍ വന്‍ ലഹരിവേട്ട; ഓണ്‍ലൈന്‍ വഴി പോസ്റ്റ് ഓഫീസില്‍ എത്തിയത് 70 എൽ എസ് ഡി സ്റ്റാമ്പുകള്‍
കൂത്തുപറമ്പ്: നെതർലൻഡിലെ റോട്ടർഡാമിൽ നിന്നും ഓൺലെെനായി 70 എൽ എസ് ഡി സ്റ്റാംമ്പുകൾ വരുത്തിച്ച യുവാവ് പിടിയിൽ. കൂത്തുപറമ്പ് സ്വദേശി കെ പി ശ്രീരാഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ് പോസ്റ്റ് ഓഫീസിൽ എത്തിയ പാഴ്സൽ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
പിടിച്ചെടുത്ത 1,607 മില്ലിഗ്രാം തൂക്കം വരുന്ന എൽ എസ് ഡിസ്റ്റാംമ്പുകൾക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലവരും. കഴിഞ്ഞ മെയ് ഒന്നിനാണ് ഡാർക്ക് വെബ് വഴി സ്റ്റാംമ്പുകൾ ഓർഡർ ചെയ്തതെന്ന് പ്രതി സമ്മതിച്ചു.
ഡാർക്ക് വെബ്സെെറ്റിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കി ബിറ്റ്കോയിൻ കെെമാറ്റം വഴിയാണ് എൽ എസ് ഡി വാങ്ങിയത്. 100മില്ലിഗ്രാം കെെവശം വച്ചാൽ 10വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കഞ്ചാവ് കെെവശം വച്ചതിന് ശ്രീരാഗിനെതിരെ മുൻപും കൂത്തുപറമ്പ് എക്സെെസ് കേസെടുത്തിട്ടുണ്ട്.