സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിന്നേഴ്സ് മീറ്റ് സംഘടിപ്പിച്ചു
ദേളി: ഈ വർഷത്തെ സിബിഎസ്ഇ പൊതു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച സഅദിയ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായി വിന്നേഴ്സ് മീറ്റ് സംഘടിപ്പിച്ചു.പത്താം തരത്തിൽ 36 ഡിസ്റ്റിംക്ഷനും പന്ത്രണ്ടാം തരത്തിൽ 18 ഡിസ്റ്റിംക്ഷനും നേടി 100 ശതമാനം കരസ്ഥമാക്കി.സ്കൂൾ പ്രിൻസിപ്പാൾ സയ്യിദ് മുഹമ്മദ് അലിയുടെ അധ്യക്ഷതയിൽ മാനേജർ അബ്ദുൽ വഹാബ് ഉദ്ഘാടനം നിർവ്വഹിച്ചു.കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി,അഹ്മദ് അലി ബെണ്ടിച്ചാൽ അവാർഡ് വിതരണം നടത്തി.പത്താം തരത്തിൽ ടോപ്പർ ആയ ഖദീജത്ത് ശാസിന പ്ലസ് ടു കൊമേഴ്സ് ടോപ്പർ ഫിദ ഫാത്തിമ പ്ലസ് ടു സയൻസ് ടോപ്പർ ഖദീജത് മർവ എന്നിവരെ പ്രത്യേകം അനുമോദിച്ചു.നാല് പതിറ്റാണ്ടുകളായി മികച്ച രീതിയിൽ മുന്നേറുന്ന സ്ഥാപനത്തിൽ നിലവിൽ മൂവായിരം വിദ്യാർത്ഥികൾ പഠിച്ചു വരുന്നു.
സഅദിയ ഇംഗ്ലീഷ് മീഡിയം മാനേജർ എം എ അബ്ദുൽ വഹാബ് വിന്നേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു