അധികാരത്തിലേറി കോണ്‍ഗ്രസ്; കര്‍ണാടകയില്‍ നാളെ സത്യപ്രതിജ്ഞ
ബെംഗളൂരു: അധികാരത്തിലേറിയ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരളത്തില്‍ നിന്ന് ക്ഷണം മൂന്ന് പേര്‍ക്ക്. കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളില്‍ നിന്നാണ് രണ്ട് പേരെ ക്ഷണിച്ചത്. എല്‍ഡിഎഫിന്റെ ഭാഗമായ കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി, ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങള്‍, ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന് എന്നിവരെയാണ് ക്ഷണിച്ചത്.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി 20 പേരെയാണ് ക്ഷണിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എ രാജ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്, ജെഡിയു നേതാക്കളായ നിതീഷ് കുമാര്‍, എംപി ലല്ലന്‍ സിങ്, ടിഎംസി നേതാവ് മമതാ ബാനര്‍ജി, ജെഎംഎം നേതാവ് ഹേമന്ത് സോറന്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എന്‍സിപി നേതാന് ശരദ് പവാര്‍, ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ, എസ്പി നേതാവ് അഖിലേഷ് യാദവ്, എന്‍സി നേതാവ് ഫറൂഖ് അബ്ദുല്ല, പിഡിപി നേതാന് മെഹബൂബ മുഫ്തി, എംഡിഎംകെ നേതാവ് വൈകോ, സിപിഐ(എംഎല്) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, വിസികെ നേതാവ് തോല് തിരുമാവളന്, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി എന്നിവരെയാണ് ക്ഷണിച്ചത്.