ജൂലൈ 5 മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും; ജൂണ്‍ 7 മുതല്‍ 14 വരെ സേ പരീക്ഷ നടത്തും
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 99.70 ശതമാനമാണ് ഇത്തവണത്തെ വിജയം. ജൂലൈ 5 മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ജൂണ്‍ 7 മുതല്‍ 14 വരെ സേ പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപന വേളയില്‍ പറഞ്ഞു. വിജയശതമാനത്തില്‍ 0.44 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിജയം കണ്ണൂരിലാണ്, 99.94 ശതമാനം. 68, 604 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ് 98.41 ശതമാനം. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുള്ള മലപ്പുറം എടരിക്കോട് സ്കൂളിന് നൂറുമേനി വിജയം, 1876 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.
നൂറ് മേനി വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും വര്‍ദ്ധവനവുണ്ടായിട്ടുണ്ട്. 2581 സ്കൂളുകള്‍ക്കാണ് ഈ വര്‍ഷം നൂറ് മേനി വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 447 സ്കൂളുകള്‍ കൂടി. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാകും. ടിഎച്ച് എസ്എസ്എല്‍സി ഫലം 99.9 ശതമാനമാണ് വിജയം. 288 പേര് ഫുള്‍ എ പ്ലസ് നേടി. ജൂലൈ 5 മുതലാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുക. പ്ലസ് വണ്ണിന് 360692 സീറ്റുകളാണുള്ളത്. പരീക്ഷ എഴുതിയത് 4.19 ലക്ഷം വിദ്യാര്‍ത്ഥികളാണ്.