കൂട്ടപ്പുന്ന, ആയമ്പാറ കെ സ്റ്റോറുകള്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: ഹൊസ്ദുര്‍ഗ്ഗ് താലൂക്കില്‍ പള്ളിക്കര-കൂട്ടപ്പുന്ന, പെരിയ-ആയമ്പാറ എന്നിവിടങ്ങളില്‍ കെ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റോറുകളുടെ ഉദ്ഘാടനം
സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. റേഷന്‍ കടകളെ വിവിധോദ്ദ്യേശ കേന്ദ്രങ്ങളാക്കുന്നതിലൂടെ ലൈസന്‍സികള്‍ക്ക് കൂടുതല്‍ വരുമാനവും അതിനൊപ്പം ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഉറപ്പുവരുത്തുകയാണ് കെ സ്റ്റോര്‍ ലക്ഷ്യമിടുന്നത്. സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വില്‍പ്പന, 10,000 രൂപ വരെയുള്ള പണമിടപാടുകള്‍ക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങള്‍, മില്‍മ ഉത്പന്നങ്ങള്‍, മിനി എല്‍.പി.ജി സിലിണ്ടര്‍ എന്നീ സേവനങ്ങള്‍ കെ സ്റ്റോറുകള്‍ മുഖേന ലഭ്യമാക്കും.
കൂട്ടപ്പുന്നയില് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.ഗോപാലന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.മണിമോഹന്‍, കെ.ചന്തുകുട്ടി പൊഴുതല, ഇ.സുജിത്ത് കുമാര്‍, ലോകേഷ് ബട്ടത്തൂര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍.ജെ.ഷാജിമോന്‍ സ്വാഗതവും താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു നന്ദിയും പറഞ്ഞു.
ആയമ്പാറയില്‍ നടന്ന ചടങ്ങില്‍ പുല്ലൂര്‍ – പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.കാര്‍ത്യായണി, പ്രസിഡണ്ട്, പള്ളിക്കര സഹകരണ കണ്‍സ്യൂമര്‍ വെല്‍ഫെയര്‍ സംഘം പി.കെ.അബ്ദുള്ള, മെമ്പര്‍മാരായ ലതാ രാഘവന്, ടി.വി.അശോകന്, ഷാഹിദ റാഷിദ്, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരായ പി.കൃഷ്ണന്, എ.ദാമോദരന്‍, പ്രമോദ് പെരിയ, എ.എം.മുരളീധരന്, പള്ളിക്കര സഹകരണ കണ്‍സ്യൂമര്‍ വെല്‍ഫെയര്‍ സംഘം വൈസ് പ്രസിഡണ്ട് ടി.സി.സുരേഷ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍.ജെ.ഷാജിമോന്‍ സ്വാഗതവും താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു നന്ദിയും പറഞ്ഞു.