കാസര്‍കോട് യുവതിക്ക് നേരെ നഗ്നത പ്രദര്‍ശനം; യുവാവ് പിടിയില്‍
കാസര്‍കോട്: യുവതിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ ടെമ്പോ ഡ്രൈവര്‍ അറസ്റ്റില്‍. കൊവ്വല്‍ പള്ളിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അര്‍ഷാദിനെയാണ് ഹോസ്ദുര്‍ഗ്ഗ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച രാവിലെ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപം ടെമ്പോ റിക്ഷയിലിരുന്നു നഗ്നത പ്രദര്‍ശനം നടത്തിയത്. യുവതി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അര്‍ഷാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയതിന് നേരത്തെ കേസെടുത്തിരുന്നു.